ഇടുക്കി : യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് നെടുംങ്കണ്ടം അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ വനിത സംഗമം സംഘടിപ്പിക്കും.

തുടർന്ന് നെടുംങ്കണ്ടം ടൗണിൽ റോഡ് ഷോയും നടത്തും. 2 മണിക്ക് ആരംഭിക്കുന്ന വനിതാസംഗമംചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.യോഗത്തിൽ കെ.പി.സി.സി സെക്രട്ടറിമാരായ തോമസ് രാജൻ, അഡ്വ .എം.എൻ ഗോപി, മുൻ ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ മറ്റു യുഡിഎഫ് നേതാക്കൾ എന്നിവർ പങ്കെടുക്കും.