തൊടുപുഴ: രാജ്യം നേരിടുന്ന വർത്തമാനകാല വിപത്തുകളെ നേരിടുന്നതിനും 148 കോടി വരുന്ന ജനസമൂഹ ത്തെ ശരിയായ ദിശയിൽ നയിക്കുന്നതിനുമായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന മുന്നേറ്റങ്ങൾക്ക് ശക്തി നൽകുന്നതിന് കെ.പി സിസി പ്രചരണ വിഭാഗം നടത്തുന്ന നാടകയാത്രയ്ക്ക് തൊടുപുഴയിൽ യുഡിഎഫ് ഇടുക്കി ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴിയുടെ നേതൃത്വത്തിൽ വരവേൽപ്പ് നൽകി. അഡ്വ. ജോസഫ് ജോൺ, എം.കെ. പുരുഷോത്തമൻ, ടി.ജെ. പീറ്റർ എന്നിവർ സംസാരിച്ചു. യാത്രയുടെ സംസ്ഥാന കോഓർഡനേറ്റർ എൻ.വി. പ്രദീപ് കുമാർ ആമുഖ പ്രഭാഷണം നടത്തി. ഇന്ത്യയെന്റെ രാജ്യം എന്ന ശ്രദ്ധേയമായ ലഘുനാടകം അവതരിപ്പിച്ചു.