ചെറുതോണി: ജൻമ നാടിന്റെ സ്‌നേഹാദരം ഏറ്റുവാങ്ങി എൽഡിഎഫ് സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജ്. പൂക്കളും ഷാളുകളും അണിയിച്ച് നാട്ടുകാർ സ്വീകരിച്ചു. രാവിലെ ഏഴുമണിക്ക് മേപ്പാറയിൽ നിന്നും ആരംഭിച്ച പര്യടനംചെറുതോണിയിൽ സമാപിച്ചു.ഉച്ചയ്ക്ക് ശേഷം താന്നിക്കണ്ടത്ത്നിന്നും ആരംഭിച്ച് മണിയാറൻകുടി, വിമലഗിരി, നീലവയൽ, കരിക്കിൻമേട്, പ്രകാശ്, ഉദയഗിരി, പുഷ്പഗിരി, കാമാക്ഷി എന്നിവിടങ്ങളിൽ പര്യടനം നടത്തി തങ്കമണിയിൽ സമാപിച്ചു. സമാപന സമ്മേളനം മുൻ എംഎൽഎ പി.പി. സുലൈമാൻ റാവുത്തർ ഉദ്ഘാടനം ചെയ്തു.. ജോയ്സ് ജോർജ്ജ് ഇന്ന് കോതമംഗലം അസംബ്ലി മണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ 7 ന് നേര്യമംഗലത്ത് ആവോലിച്ചാലിൽ നിന്നാണ് തുടക്കം.