ഇടുക്കി: എൻ. ഡി. എ സ്ഥാനാർത്ഥി അഡ്വ. സംഗീത വിശ്വനാഥന്റെ കോതമംഗലം നിയോജക മണ്ഡലം പര്യടന പരിപാടി ബി.ഡി.ജെ.എസ്. ഇടുക്കി ജില്ലാ പ്രസിഡന്റ് പ്രതീഷ് പ്രഭ ഉദ്ഘാടനം ചെയ്തു. സ്വീകരണ പരിപാടിക്ക് നന്ദി അറിയിച്ച് സംസാരിച്ച സ്ഥാനാർത്ഥി സംഗീത വിശ്വനാഥൻ മലയോര മേഖലയിലാകെ ആശങ്ക പരത്തുന്ന വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം കാണുമെന്ന് പറഞ്ഞു. മണ്ഡലത്തിലൂടെ കടന്നു പോകുന്ന ശബരി റെയിൽ അടിയന്തിരമായി പൂർത്തീകരിക്കുമെന്നും ടൂറിസം മേഖലയ്ക്ക് വൻ കുതിച്ചുചാട്ടത്തിന് സാദ്ധ്യതയുള്ള പഴയ മൂന്നാർ റോഡ് വികസിപ്പിക്കുമെന്നും ഉറപ്പ് നൽകി. ബി.ജെ.പി. സംസ്ഥാന സമിതി അംഗങ്ങളായ പി.പി. സജീവ്, എം.എൻ. ജയചന്ദ്രൻ
ബി.ഡി.ജെ. എസ്. സംസ്ഥാന സെക്രട്ടറി ഷൈൻ കൃഷ്ണൻ, ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് ഇ.റ്റി. നടരാജൻ, ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി വി.എൻ. സുരേഷ് എന്നിവർ പങ്കെടുത്തു