കോതമംഗലം : യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ കോതമംഗലം നിയോജക മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പൊതു പര്യടന പരിപാടി മുൻമന്ത്രി ടി. യു. കുരുവിള ഉദ്ഘാടനം ചെയ്തു.ജനങ്ങളോട് വിധേയത്വമില്ലാത്ത മന്ത്രിയാണ് വനം വകുപ്പ് ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കിണറ്റിൽ വീണ കാട്ടാനയെ ജനവാസ മേഖലയിലേക്ക് തന്നെ തിരിച്ചയച്ച നടപടി ജനദ്രോഹപരമാണ്. ജനങ്ങൾക്ക് സുരക്ഷ നൽകേണ്ട മന്ത്രി ആനക്കാണ് പ്രോട്ടക്ഷൻ നൽകുന്നത്.സാധാരണക്കാരായ ജനങ്ങൾക്ക് ക്ഷേമ പെൻഷൻ പോലും നിഷേധിക്കുന്ന സമീപനമാണ് ഇടതുപക്ഷ സർക്കാരിന്റേതെന്നും മോദിയെ പോലെ തന്നെ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ് പിണറായിയും ഭരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഡി കോര അദ്ധ്യക്ഷത വഹിച്ചു. ഷിബു തെക്കുംപുറം, എം.ഡി അർജുനൻ, കെ.പി ബാബു, പി.പി ഉതുപ്പാൻ, ഷമീർ പനക്കൻ, ബാബു ഏലിയാസ്, എം.എസ് എൽദോസ്, അബു മൊയ്തീൻ, അനൂപ് കാസിം, കെ.കെ സുരേഷ് എം.കെ പ്രവീൺ, പ്രിൻസ് വർക്കി, എം.കെ സുകു എന്നിവർ സംസാരിച്ചു.