ചെറുതോണി: 33-ാമത് ജില്ലാതല സമ്പൂർണ സാക്ഷരത പ്രഖ്യാപന ദിനാചരണം വാഴത്തോപ്പ് പഞ്ചായത്തിൽ നടത്തി. സാക്ഷരത മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ ജമിനി ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗം വാഴത്തോപ്പ് പഞ്ചായത്ത് എച്ച്.സി. സുഭാഷ് ഡൊമിനിക് ഉദ്ഘാടനം ചെയ്തു. ജില്ലാ സാക്ഷരതമിഷൻ സിഎ വിനു പി. ആന്റണി സ്വാഗതം പറഞ്ഞു. സാക്ഷരത പ്രേരക്മാരായ ഏലിയാമ്മ മാത്യു, അമ്മിണി ജോസ്, ബിന്ദുമോൾ ടി.എസ്, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ചടങ്ങിൽ ഏഴാം തരം തുല്യതയും പത്താം തരം തുല്യതയും പാസായ കെ.എച്ച്. ജമീലയെ പൊന്നാട അണിയിച്ച് ആദരിച്ചു. ഇ- മുറ്റം ഡിജിറ്റൽ സാക്ഷരത ഇൻസ്ട്രക്ടർമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി.