
തൊണ്ടിക്കുഴ: ശ്രീ അമൃതകലശ ശാസ്താ ക്ഷേത്രത്തിലെ അഷ്ടബന്ധ കലശ ചടങ്ങുകൾക്ക് തുടക്കമായി. ചടങ്ങുകളുടെ ഉദ്ഘാടനവും കലവറ നിറയ്ക്കലും കാഞ്ഞിരമറ്റം ശ്രീമഹാദേവ ക്ഷേത്ര ഭരണസമിതി ഖജാൻജി കെ.എസ്. വിജയൻ നിർവ്വഹിച്ചു. ആദ്യ സമർപ്പണം വഴിയ്ക്കപുത്തൻപുരയിൽ അഞ്ജു രാജേഷ് നിർവഹിച്ചു. ഭക്തജനങ്ങൾക്ക് വിവിധ ദ്രവ്യങ്ങൾ വഴിപാടായി സമർപ്പിച്ചു. യോഗത്തിൽ അഷ്ടബന്ധ കലശ ആഘോഷകമ്മിറ്റി ജനറൽ കൺവീനർ എം.പി. പ്രശാന്ത് മാരിയിൽ അദ്ധ്യക്ഷനായി. രക്ഷാധികാരി എം.കെ. ഗോപാലകൃഷ്ണൻ, ജന. കൺവീനർ എം.പി. വിജയൻ, ഫൈനാൻസ് കമ്മിറ്റി കൺവീനർ പി.ജി. മുരളി , ക്ഷേത്രം പ്രസിഡന്റ് അനൂപ് ഒ.ആർ, സെക്രട്ടറി സി.റ്റി. സുഭാഷ്, വൈസ് പ്രസിഡന്റ് ജി. വിനോദ് തുടങ്ങിയവർ പങ്കെടുത്തു. 21 വരെയാണ് ചടങ്ങുകൾ.