കരിമണ്ണൂർ: മികച്ച ക്ഷീര കർഷകനായി തിരഞ്ഞെടുക്കപ്പെട്ട ഉടുമ്പന്നൂർ സ്വദേശി ഷൈനിന്റെ വീട്ടുമുറ്റത്ത് കിടന്നിരുന്ന കാർ കടത്തിക്കൊണ്ടു പോയതായി പരാതി. കാറിനുള്ളിൽ ഉണ്ടായിരുന്ന ഏഴ് ലക്ഷത്തോളം രൂപയും നഷ്ടപ്പെട്ടതായി പരാതിയുണ്ട്. തമിഴ്നാട്ടിൽ പശുക്കളെ വാങ്ങിക്കാൻ പോകാനായാണ് ഷൈൻ കാറിനുള്ളിൽ പണം സൂക്ഷിച്ചിരുന്നത്. ഈ പണവും കാറുമാണ് ഇന്നലെ പുലർച്ചെ നഷ്ടപ്പെട്ടതെന്നാണ് പരാതി. കാർ കടത്തിക്കൊണ്ടു പോയവരെ കുറിച്ച് സൂചന ലഭിച്ചതായി കരിമണ്ണൂർ പൊലീസ് പറഞ്ഞു.