പഴയരിക്കണ്ടം: എസ്. എൻ. ഡി. പി യോഗം 2840 നമ്പർ ശാഖാ യോഗം വക പഴയരിക്കണ്ടം ഗുരുദേവക്ഷേത്രത്തിലെ തിരുവുത്സവം 20 മുതൽ 24 വരെ നടക്കും. ഇന്ന് വൈകുന്നേരം 4 ന് വിളംബര ഘോഷയാത്ര.നാളെ വൈകിട്ട് 4ന് തൃക്കൊടിയേറ്റ്.5 ന് ബിബിൻ ഷാൻ കോട്ടയംത്തിന്റെ അനുഗ്രഹ പ്രഭാഷണം . 21ന് വൈകിട്ട് 5 ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ . 7 ന് വെൺമണി സുരേഷിന്റെ കഥാപ്രസംഗം. കഥ: അനീസ്യ. 22 ന് വൈകിട്ട് 4ന് വിളക്കുപൂജ. 7 .30ന് പാട്ട് അരങ്ങ് ( കരോക്ക ഗാനമേള ) 24ന് വൈകുന്നേരം 4.30 ന് പകൽ പൂര ഘോഷയാത്ര. എസ്. എൻ. ഡി. പി യോഗം തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ,കൺവീനർ പി.ടി ഷിബു, വൈസ് ചെയർമാൻ വി. ബി. സുകുമാരൻ തുടങ്ങിയ യൂണിയൻ നേതാക്കൾ പങ്കെടുക്കുന്നു. രാത്രി 9 ന് മൂവാറ്റുപുഴ എയ്ഞ്ചൽ വോയിസ്ിന്റെ ഗാനമേള .