വഴിത്തല: വഴിത്തലയിൽ പ്രവർത്തിക്കുന്ന ഇംഗ്ലീഷ് അക്കാദമിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു കഴിഞ്ഞ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും വേണ്ടി വിവിധ കോഴ്‌സുകളെക്കുറിച്ചറിയാൻ സൗജന്യ സെമിനാർ നടത്തും. 24ന് രാവിലെ 9 മുതൽ വഴിത്തല ഇംഗ്ലീഷ് അക്കാദമിയിൽ വച്ചാണ് ക്ലാസ്. കരിയർ വിദഗ്ദ്ധരായ ബെന്നി ജോസഫ്,ടി.കെ. വാസു, ബോബൻ വി.എസ്, കെ.ആർ. സോമരാജൻ എന്നിവർ ക്ലാസ് നയിക്കും.