
ഉടുമ്പന്നൂർ: ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായി ആതിര രാമചന്ദ്രനെ തെരഞ്ഞെടുത്തു. കേരള കോൺഗ്രസ് പ്രതിനിധിയാണ് . മുന്നണി ധാരണ പ്രകാരം സി.പി. ഐ പ്രതിനിധി ബിന്ദു രവീന്ദ്രൻ രാജിവച്ച ഒഴിവിലേയ്ക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. വൈസ് പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമായതിനാൽ യു.ഡി.എഫ് ന് സ്ഥാനാർത്ഥി ഉണ്ടായിരുന്നില്ല.വരാണിധികാരിയായ സഹകരണ സംഘം അസി. രജിസ്ട്രാർ സുനിത കെ.പി യുടെ സാന്നിദ്ധ്യത്തിൽ ചേർന്ന പ്രത്യേക ഭരണസമിതി യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.പ്രസിഡന്റ് എം. ലതീഷ് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് ആതിര രാമചന്ദ്രൻ വൈസ് പ്രസിഡന്റായി ചുമതലയേറ്റു.