കുമളി: കുമളി സെന്റ് തോമസ് ഫെറോന പള്ളി ഇടവകയുടെ ചെളിമട സെന്റ് ജോർജ് കുരിശു പള്ളി തിരുനാൾ ഇന്ന് ആരംഭിച്ച് 28ന് സമാപിക്കും.ഇന്ന് മുതൽ 27 വരെ വൈകുന്നേരം 5.30ന് കുരിശു പള്ളിയിൽ ജപം.28ന് രാവിലെ 6.30 ന് ഇടവക പള്ളിയിൽ ഹൊസൂർ രൂപതാദ്ധ്യക്ഷൻ മാർ. സെബാസ്റ്റ്യൻ പൊഴലിപ്പറമ്പിലിന്റെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാന. വൈകുന്നേരം അഞ്ചിന് ഇടവക പള്ളിയിൽ വിശുദ്ധ കുർബാന ഫാ. തോമസ് തൂങ്ങൻ
പറമ്പിൽ , പ്രദക്ഷിണം ചെളിമട കുരിശു പള്ളിയിലേക്ക്, നവനാൾ ജപം, സന്ദേശം ഫാ. മാത്യു പാലക്കൽ, ലദീഞ്ഞ്, നേർച്ച, ലേലം.