ഇടുക്കി: ലോക് സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവശ്യ വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്ക് വോട്ട് ചെയ്യുന്നതിന് പോസ്റ്റൽ വോട്ടിങ് സെന്ററുകൾ ഇടുക്കി ലോകസഭാ മണ്ഡലത്തിലെ വിവിധ നിയോജക മണ്ഡലങ്ങളിൽ 20 മുതൽ 22 പ്രവർത്തിക്കും. ദേവികുളം റവന്യു ഡിവിഷണൽ ഓഫീസ്, ദേവികുളം, ഉടുമ്പൻചോല മിനി സിവിൽ സ്റ്റേഷൻ, നെടുംകണ്ടം, തൊടുപുഴ താലൂക്ക് ഓഫീസ്, തൊടുപുഴ, ഇടുക്കി താലൂക്ക് ഓഫീസ്, ഇടുക്കി, പീരമേട് മരിയൻ കോളേജ്, കുട്ടിക്കാനം എന്നിവടങ്ങളിലാണ് സെന്ററുകൾ പ്രവർത്തിക്കുന്നത്. ഈ 3 ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വോട്ടർമാർക്ക് അതാത് നിയോജകമണ്ഡലത്തിൽ സ്ഥാപിച്ചിട്ടുള്ള സെന്ററുകളിൽ വോട്ട് ചെയ്യാം. 12ഡി യിൽ അപേക്ഷ നൽകി അംഗീകരിച്ചിട്ടുള്ള വോട്ടർമാർക്ക് ഈ മാർഗ്ഗത്തിലല്ലാതെ മറ്റൊരു രീതിയിലും വോട്ടു ചെയ്യാനാവില്ലായെന്നും ഫോറം 12ഡി യിൽ അപേക്ഷ നൽകാത്തവരും അപേക്ഷ അംഗീകരിച്ചിട്ടില്ലാത്തവരും പോളിംഗ് ബൂത്തിൽ നേരിട്ടെത്തി വോട്ട് ചെയ്യേണ്ടതാണെന്നും ജില്ലാ കളക്ടറും ജില്ലാ ഇലക്ഷൻ ഓഫീസറും കൂടിയായ ഷീബാ ജോർജ് അറിയിച്ചു.