കാഞ്ഞാർ: തിരഞ്ഞെടുപ്പ് പരിപാടിയായ സ്വീപ്പിന്റെ ഭാഗമായി കാഞ്ഞാർ എം.വി.ഐ.പി വാട്ടർ തീം പാർക്കിൽ ഇന്ന് വൈകന്നേരം 5.30 ന് ബോധവത്കരണ പരിപാടി നടക്കും. ജില്ലാ കളക്ടർ ഷീബാ ജോർജ് ഉദ്ഘാടനം നിർവഹിക്കും.
ഹരിത തിരഞ്ഞെടുപ്പ് ചട്ടം, മാലിന്യമുക്ത നവകേരളം, തിരഞ്ഞെടുപ്പ് ബോധവൽക്കരണം എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം. ഹരിത തിരഞ്ഞെടുപ്പ് ചട്ടത്തിന്റെ ജില്ലാതല ലോഗോ 'മേരു ഗില്ലു' വിനെ വേദിയിൽ അവതരിപ്പിക്കും. സബ് കളക്ടർ ഡോ.അരുൺ എസ്. നായർ, വിവിധ വകുപ്പുകളിലെ ജീവനക്കാർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.