അടിമാലി: അടിമാലിയെ ഇടുക്കിയുടെ ടൂറിസം ഇടത്താവളമാക്കുമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. സംഗീത വിശ്വനാഥൻപറഞ്ഞു. അഡ്വ. സംഗീത വിശ്വനാഥന്റെ ദേവികുളം നിയോജക മണ്ഡലം പര്യടനത്തിന് അടിമാലി പത്താംമൈലിൽ തുടക്കംകുറിച്ചു പര്യടന പരിപാടിയിൽ നൽകിയ സ്വീകരണത്തിന് മറുപടിപറയുകയായിരുന്നു സ്ഥാനാർത്ഥി. പത്താംമൈലിൽ ബി.ജെ.പി ജില്ലാ വൈ. പ്രസിഡന്റ കെ.കുമാർ ഉദ്ഘാടനം ചെയ്തു ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡ്ന്റ്ര് അഡ്വ.പ്രതീഷ് പ്രഭമുഖ്യ പ്രഭാഷണം നടത്തി പരിപാടിയിൽ എൻ.ഡി.എയുടെ നിരവധിനേതാക്കൾ പങ്കെടുത്തു.
അടിമാലി പഞ്ചായത്തിലെ പത്താം മൈലിൽ നിന്നും ആരംഭിച്ച പര്യടനം മാങ്കുളം പള്ളിവാസൽ ബൈസൺവാലി വെള്ളത്തൂവൽ എന്നീ പഞ്ചായത്തുകളിലെ പര്യടനം പൂർത്തിയാക്കി .