ഇടുക്കി : പിണറായി വിജയനും സംഘവും കാത്തിരിക്കുന്നത് ചരിത്രത്തിലെ സമ്പൂർണ്ണ പരാജയമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു. . ജനങ്ങളെ ഇത്രയധികം ദ്രോഹിച്ച സർക്കാർ വേറെയില്ലന്ന് .
യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ ഇടുക്കി നിയോജക മണ്ഡല പൊതു പര്യടനം ഗാന്ധി നഗർ കോളനിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കവെ ചാണ്ടി ഉമ്മൻ പറഞ്ഞു..
ഒരവസരത്തിനായി കേരള ജനത കാത്തിരിക്കുകയാണ്. ഈ ലോക്‌സഭ തെരഞ്ഞെടുപ്പ് അതിനുള്ള അവസരമായി ജനം വിധിയെഴുതും.
എം.കെ പുരുഷോത്തമൻ അധ്ദ്ധ്യക്ഷത വഹിച്ചു. മുൻ ഡി.സി.സി പ്രസിഡന്റ് ജോയി തോമസ്, എം.എൻ ഗോപി, എ.പി ഉസ്മാൻ, എം.ജെ ജേക്കബ്, സി.പി സജീൽ, ജോയി കൊച്ചുകരോട്ട്, ഷൈനി സജി, എം.കെ നവാസ്, അഗസ്തി അഴകത്ത്, വിജയകുമാർ മറ്റക്കര, ജെയ്‌സൺ കെ ആന്റണി, കെ.ബി സെൽവം, അനിൽ ആനക്കനാട്, ഡി.ഡി ജോസഫ്, കെ.കെ കുര്യൻ, ജോയി വർഗീസ്, സാം ജോർജ് എന്നിവർ സംസാരിച്ചു.