gandhinager-coleny
ഡീൻ കുര്യാക്കോസിനെ ഇടുക്കി ഗാന്ധി നഗർ കോളനിയിൽ സ്വീകരിക്കുന്ന പെൺകുട്ടി

ഇടുക്കി: യു. ഡി. എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ ഇടുക്കി നിയോജക മണ്ഡല പൊതു പര്യടനം ഗാന്ധി നഗർ കോളനിയിൽനിന്നും ആരംഭിച്ചു.

താന്നികണ്ടം, പെരുംങ്കാല, മണിയാറൻകുടി, മുസ്ലിം പള്ളിക്കവല, ഭൂമിയാംകുളം, മുളകുവള്ളി, പള്ളിതാഴെ, തടിയമ്പാട്, കരിമ്പൻ, അട്ടിക്കളം, ചുരുളി, ആൽപാറ, ചുരുളിപതാൽ, മഴുവടി, വെണ്മണി, പഴയരികണ്ടം, പൊന്നരത്താൻ, കഞ്ഞിക്കുഴി, കീരിത്തോട്, ചേലച്ചുവട് എന്നിവിടങ്ങളൽ എത്തിയ പര്യടനത്തിന് ആവേശകരമായ സ്വീകരണമാണ് വോട്ടർമാർ നൽകിയത്.

പതിനാറാംകണ്ടം നിരപ്പ്, താഴെ പതിനാറാംകണ്ടം, മുരിക്കാശേരി, ജോസ്പുരം, ദൈവംമേട്, വാത്തിക്കുടി, പെരുംതോട്ടി, കനകക്കുന്ന്, തോപ്രാംകുടി, മേലേചിന്നാർ, ചെമ്പകപ്പാറ എന്നിവിടങ്ങളിലായിരുന്നു ഉച്ചക്ക് ശേഷം പര്യടനം.

ചിന്നാർ, മങ്കുവ, കമ്പളികണ്ടം, ചിന്നാർ നിരപ്പ്, പണിക്കൻ കുടി, മുള്ളരികുടി, കൈലാസം, പെരിഞ്ചാംകുട്ടി, മുനിയറ, കൊമ്പോടിഞ്ഞാൽ എന്നിവിടങ്ങളിൽഎത്തി വൈകിട്ട് പാറത്തോട് സമാപിച്ചു.