കോതമംഗലം: എൽ ഡി എഫ് സ്ഥാനാർഥി ജോയ്‌സ് ജോർജിന്റെ കോതമംഗലം മണ്ഡല പര്യടനത്തിന് ആവോലിച്ചാലിൽ തുടക്കം. സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഇ കെ ശിവൻ ഉദ്ഘാടനം ചെയ്തു.വെള്ളരിയും കുമ്പളവും നൽകിയാണ് സ്ഥാനാർഥിയെ ജനങ്ങൾ സ്വീകരിച്ചത്. നേര്യമംഗലം, കോളനി, ചെമ്പൻകുഴി, ചെമ്പൻകുഴി, നീണ്ടപ്പാറ, തലക്കോട് കവല, പുത്തൻ കുരിശ്, ഊന്നുകൾ, കവളങ്ങാട്, നെല്ലിമറ്റം, വാളാച്ചിറ, എന്നിവിടങ്ങളിൽ പര്യടനം നടത്തിയ സ്ഥാനാർഥി പുല്ലാരിമംഗലം, വാരപ്പെട്ടി മേഖലകളിലാണ് രാവിലെ പര്യടനം നടത്തിയത്.
ഉച്ചയ്ക്ക് ശേഷം പുതുപ്പാടി, മുളവൂർ കവല, കറുകടം ഷാപ്പും പടി, തെക്കേ വെണ്ടുവഴി, വടക്കെ വെണ്ടുവഴി, നെല്ലി കുഴി സൗത്ത് മേഖലയിലെ ആശാൻ പടി, ചെറുവട്ടൂർ യു പി സ്‌കൂൾ എന്നിവടങ്ങളിൽ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്.