പീരുമേട് : കുടിവെള്ളവും പെൻഷനും ആവശ്യപ്പെട്ട് എത്തിയവർക്ക് വാഴൂർസോമൻ എം.എൽ.എയുടെ മറുപടികേട്ട് തൃപ്തിയായി മടങ്ങി. പീരുമേട്154 നമ്പർ ബൂത്തിൽ ജോയ് സ്‌ജോർജിന്റെ വിജയത്തിന് എൽ.ഡി.എഫ് പ്രവർത്തകർ വിളിച്ച്‌ചേർത്ത കുടുംബയോഗത്തിലാണ് എം.എൽ.എയോട് പരാതി പറഞ്ഞത്.
ജലമിഷൻ പദ്ധതി പ്രകാരുള്ള ഹെലിബറിയാ ശുദ്ധജല പദ്ധതി പ്രകാരമാണ് പാമ്പനാർ ഫാത്തിമാ നഗറിൽ കുട്ടിവെള്ളം കിട്ടുന്നത്. വെള്ളം മുടങ്ങാതെ ലഭിക്കും എന്ന് കുടുബയോഗത്തിൽ പങ്കെടുത്തവർക്ക് എം.എൽ.എ ഉറപ്പു നൽകി. പെൻഷൻ കുടിശിക പരാതി പറഞ്ഞവരോട് മൂന്ന് മാസ പെൻഷൻ വിതരണം തുടരുന്ന വിവരം പറയുകയുംകേന്ദ്ര വിഹിതം തടസ്സമായി നിൽക്കുന്നു എന്നും വിഹിതം കൃത്യമായി കിട്ടിയാൽ തടസ്സമില്ലാതെ പെൻഷൻ വിതരണം ചെയ്യുമെന്ന് എം.എൽ എ അറിയിച്ചു. യോഗത്തിൽ ജനപ്രതിനിധികളായ സബിത ആന്റണി, എ. രാമൻ, ബീനസേവ്യർ, സി.ആർ.സോമൻ എന്നിവർ പങ്കെടുത്തു.