തൊടുപുഴ: പൊലീസ് സഹായത്തോടെ ബാങ്ക് ജപ്തി ചെയ്ത സ്വന്തം വീട്ടിൽ നിന്നും ഇറക്കി വിടപ്പെട്ട വിട്ടമ്മ മനംനൊന്ത് ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവം മനുഷ്യത്വ രഹിതവും പൈശാചികവുമാണെന്ന് കെ. പി .സി .സി ജനറൽ സെക്രട്ടറി അഡ്വ. എസ് അശോകൻപറഞ്ഞു. ബാങ്കുകാരുടേയും റിയൽ എസ്റ്റേറ്റ് മാഫിയായുടേയും കൊള്ളക്ക് കൂട്ടു നിൽക്കുന്ന സംസ്ഥാന സർക്കാരിന്റെ നടപടി ജനദ്രോഹമാണ്. വായ്പ്പയെടുത്തവരെ ദ്രോഹിക്കുന്ന ഈ നടപടികൾ അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിമുലം കടക്കെണിയിലായ ജനങ്ങൾ ആത്മഹത്യയുടെ വക്കിൽ എത്തി നിൽക്കുന്നതിനാൽ എല്ലാ ബാങ്കുകളുടേയും ജപ്തി നടപടികൾ നിർത്തി വയ്ക്കണമെന്നും കുറ്റവാളികളായ ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് ഉടൻ അറസ്റ്റ് ചെയ്യണമെന്നും എസ്. അശോകൻ ആവശ്യപ്പെട്ടു.