ഉടുമ്പന്നൂർ: കോട്ടയിൽ ശ്രീഭദ്രാദേവി ക്ഷേത്രത്തിൽ പത്താമുദയ മഹോത്സവം ചൊവ്വാഴ്ച്ച നടക്കും. രാവിലെ 6.30 ന് അഷ്ടദ്രവ്യമഹാഗണപതി ഹോമം. തുടർന്ന് പ്രത്യേക പൂജാവഴിപാടുകൾ. 11 ന് സർപ്പത്തിന് നൂറും പാലും. 12 ന് അന്നദാനം. പത്താമുദയപൂജ. വൈകിട്ട് 7.30 ന് കളമെഴുത്തും പാട്ടും.