തൊടുപുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പ് ബോധവൽക്കരണം ലക്ഷ്യമിട്ട് സബ് കളക്ടർ ഡോ. അരുൺ എസ്. നായരുടെ നേതൃത്വത്തിൽ അന്യസംസ്ഥാന തൊഴിലാളികൾക്കായി ക്ലാസ്സ് സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ 11 ന് കരിങ്കുന്നത്തുള്ള ആതിര പ്ലൈവുഡ് എന്ന സ്ഥാപനത്തിൽ വെച്ചാണ് പരിപാടി . തൊഴിൽ വകുപ്പിന്റെ സഹകരണത്തോടെ സഘടിപ്പിക്കുന്ന പരിപാടിയിൽ ജില്ലയിലെ എല്ലാ അന്യസംസ്ഥാന തൊഴിലാളികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ഹിന്ദിയിൽ ആയിരിക്കും ക്ലാസ്സ്. ഹരിത തിരഞ്ഞെടുപ്പ്, തിരഞ്ഞെടുപ്പ് എത്തിക്‌സ് എന്നിവയാകും വിഷയങ്ങൾ.