രാജാക്കാട്: ഫാ.മൈക്കിൾ പനച്ചിക്കൽ വി.സി യുടെ ആത്മീയ നേതൃത്വത്തിലുള്ള ആത്മായ കൂട്ടായ്മ ടീം മിഷൻ 2കെ33 പദ്ധതിയിട്ടിരിക്കുന്ന ദശവത്സര ആഘോഷ പരിപാടികളുടെ ഭാഗമായി ക്രിസ്തുരാജ ദൈവാലയങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് നടത്തുന്ന 6ാമത് ക്രിസ്തുരാജത്വ സന്ദേശ റാലിക്ക് ഇന്ന് രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളിയിൽ സ്വീകരണം നൽകും. ഉച്ചകഴിഞ്ഞ് 3 ന് എൻ.ആർ സിറ്റി സെന്റ് മേരീസ് പള്ളിയങ്കണത്തിൽ നിന്നും ആരംഭിക്കുന്ന പദയാത്ര എൻ.ആർ സിറ്റി സെന്റ് മേരീസ് പള്ളി വികാരി ഫാ.ഷെൽട്ടൻ അപ്പോഴിപ്പറമ്പിൽ ഫ്‌ളാഗ് ഓഫ് ചെയ്യും.3.45 ന് രാജാക്കാട് ക്രിസ്തുരാജാ ഫൊറോന പള്ളിയിൽ പദയാത്ര സമാപിക്കും.4 ന് വിശുദ്ധ കുർബ്ബാന,5.10 ന് ഇടുക്കി രൂപതാ വികാരി ജനറാൾ മോൺ.അബ്രാഹം പുറയാറ്റ്, രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളി വികാരി ഫാ.ജോബി വാഴയിൽ, സഹവികാരിമാരായ ഫാ.ജോയൽ വള്ളിക്കാട്ട്,ഫാ.ജെയിൻ കണിയോടിക്കൽ,ഇടവക ആത്മായ പ്രതിനിധികൾ എന്നിവർ ചേർന്ന് പദയാത്ര സംഘത്തിന് സ്വീകരണം നൽകും.5.20 ന് ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കന്നേൽ അനുഗ്രഹ പ്രഭാഷണം നടത്തും.ഇടുക്കി രൂപതാ വികാരി ജനറാൾ മോൺ ജോസ് പ്ലാച്ചിക്കൽ ആശംസ പ്രസംഗം നടത്തും.