കുമളി: ആദിവാസിക്കോളനിയിൽ പതിനാറുകാരി ഗർഭിണിയായ കേസിൽ ഇതേ കോളനിയിലെ 24 കാരനെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ശാരീരിക അസ്വസ്ഥതകളേ തുടർന്ന് കുമളി ഗവ.ആശുപത്രിയിൽ പെൺകുട്ടി വീട്ടുകാരോടൊപ്പം ചികിത്സക്കെത്തിയിരുന്നു. പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയ ഡോക്ടർ പൊലീസിൽ അറിയിച്ചതിനേതുടർന്നാണ് അറസ്റ്റ് ചെയ്തത്. ഗർഭിണിയായി രണ്ട് മാസം ആയെന്ന പെൺകുട്ടിയുടെ മൊഴിയിൽ സംശയമുള്ളതിനാൽ സ്‌കാനിംഗ് അടക്കമുള്ള പരിശോധനകൾ നടത്തും.