തൊടുപുഴ: എൽഡിഎഫ് സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജിന്റെ മൂവാറ്റുപുഴ മണ്ഡലത്തിൽ രണ്ടാം ഘട്ട പൊതുപര്യടനം നടത്തി ശനിയഴ്ച രാവിലെ പൈങ്ങോട്ടൂർ പഞ്ചായത്തിൽ ആദ്യ സ്വീകരണ കേന്ദ്രമായ ഞാറക്കാട്ട്നിന്നും ആരംഭിച്ചു. തെരഞ്ഞടുപ്പ് ചിഹ്നംപതിച്ച 20 മീറ്റർ നീളമുളള ചുവന്ന ബാനർ ഉയർത്തിയും പൂക്കൾ വിതറിയുമാണ് വേദിയിലേയ്ക്കാനയിച്ചത്. പര്യടനം സി.പി. എം സംസ്ഥാന കമ്മിറ്റി അംഗം എസ് സതീഷ് ഉദ്ഘാടനം ചെയ്തു. കെ എം കുര്യാക്കോസ് അദ്ധ്യക്ഷനായി.
പര്യടനം പനങ്കരയും കഴിഞ്ഞ് കടവൂരിൽ എത്തിയപ്പോൾ സമീപത്തെ സ്‌കൂൾ മൈതാനത്ത് ക്രിക്കറ്റ് കളിയ്ക്കുകയായിരുന്ന യുവാക്കൾ ജോയ്സിനെ കളിക്കാൻ ക്ഷണിച്ചു. അവർക്കൊപ്പം കളത്തിലിറങ്ങിയ സ്ഥാനാർഥി ആദ്യ ബോൾ ബൗണ്ടറി കടത്തി ഫോർ അടിച്ചത് ആവേശമായി. ജോയ്സിന് വിജയം ആശംസിച്ച് സ്ഥാനാർഥിയെ യുവാക്കളും സ്വീകരിച്ചു.

ഫോട്ടോമാറാടി കായനാട് ഓണിയേലിവയിലെ സ്വീകരണത്തിൽ ഫ്യൂഷൻ ബാന്റിന്റെ താളത്തിൽ കയ്യടിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജ്ജ്‌