deen
യു.ഡി.എഫ് വനിത സംഘടനകളുടെ നേതൃത്വത്തിൽ അടിമാലി ടൗണിൽ നടന്ന റോഡ് ഷോ

അടിമാലി : യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം അടിമാലി ബ്ലോക്കിലെ യു.ഡി.എഫ് വനിത സംഘടനകളുടെ നേതൃത്വത്തിൽ വനിത സംഗമവും

ടൗണിൽ റോഡ് ഷോയും നടന്നു . വനിതാസംഗമം യുത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കീ ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ മഹിള കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷോർലി ക്രിസ്റ്റി അദ്ധ്യക്ഷത വഹിച്ചു. മഹിള കോൺഗ്രസ് ജില്ല പ്രസിഡന്റ് മിനി സാബു, മജ്ജു ജിൻസ്, ജാസ്മി അമാൻ, സി.കെ.രാജമ്മ, ഉഷ സദാനന്ദൻ, അനിത ശിവൻ, ഉഷ രാമകൃഷ്ണൻ,നേതാക്കളായ പി.വി.സ്‌ക്കറിയ, എ.പി.ഉസ്മാൻ ,എം.ബി.സൈനുദീൻ,ബാബു കുര്യാക്കോസ്, കെ.എ.കുര്യൻ, ജോൺസി ഐസക്ക്, എ.എൻ .സജികുമാർ,, ബേബി മുണ്ടു പ്ളാക്കൽ, കെ പി അസ്സീസ് എന്നിവർ പ്രസംഗിച്ചു.