മുതലക്കോടം: പ്രവേശനോത്സവത്തോടെ മദ്രസാ അദ്ധ്യന വർഷത്തിന് തുടക്കം കുറിച്ചു. നവാഗതരായ വിദ്യാർത്ഥികൾക്ക് ജമാഅത്ത് ഭാരവാഹികൾ മധുരം നൽകി സ്വീകരിച്ചു. പ്രവേശനോത്സവം മുഹമ്മദ് റഫീഖ് ബാഖവി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ഇമാം അബൂ താഹിർ ലത്വീഫി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ജമാഅത്ത് സെക്രട്ടറി പി എച്ച് സുധീർ അദ്യക്ഷത വഹിച്ച യോഗത്തിന് പി റ്റി എ പ്രസിഡന്റ് പി കെ ലത്തീഫ് സ്വാഗതം ആശംസിച്ചു. അബ്ദുൽ അസീസ് മൗലവി, ജമാഅത്ത് ഭാരവാഹികളായ പി ഇ നൗഷാദ്, പി കെ അനസ്, പി എസ് മൈതീൻ, പി ഇ ബഷീർ, കെ എസ് ഹസ്സൻകുട്ടി, പി കെ യൂസഫ് എന്നിവർ പ്രസംഗിച്ചു.