paalam
പുല്ലാട്ടുപടി പാലം

പീരുമേട്: ഏലപ്പാറ പഞ്ചായത്തിൽപ്പെട്ട പുല്ലാട്ടുപടി പാലവും റോഡും ഉടൻ നിർമ്മിക്കിക്കുമെന്ന് വാഴൂർ സോമൻ എം.എൽ.എ പറഞ്ഞു. നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടർന്ന് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ഫണ്ട് വയ്ക്കാനുള്ള നിർദ്ദേശം ജില്ലാ കളക്ടർക്ക് നൽകിയിരുന്നു. ജില്ലാ കളക്ടർ 2023 ജനുവരി 13ന് ജില്ലാ നിർമ്മിതി കേന്ദ്രം പ്രോജക്ട് എൻജിനീയറോട് എസ്റ്റമേറ്റ് നൽകാൻ ആവശ്യപ്പെട്ടു. ഇതുപ്രകാരം 38 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി. പാൽ ഒഴുകുംപാറ മുതൽ ശക്തമായ വെള്ളപാച്ചിൽ ഉണ്ടാകുമെന്നും തുക അപര്യാപ്തമാണെന്നും അഭിപ്രായം ഉയർന്നതിനെ തുടർന്ന് ജില്ലാ വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടതനുസരിച്ച് ഒരു കോടി രൂപ ഇടുക്കി പാക്കേജിൽ നിന്ന് ലഭ്യമാക്കാൻ നടപടി സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനിയർ എസ്റ്റമേറ്റ് തയ്യാറാക്കി ഭരണാനുമതി ലഭിക്കാൻ സ്റ്റേറ്റ് പ്ലാനിഗ്
ബോർഡിലേക്ക് അയച്ചു. നടപടി പൂർത്തിയായാൽ ഉടൻ പാലത്തിന്റെ നിർമാണം ആരഭിക്കുമെന്ന് വാഴൂർ സോമൻ എം.എൽ.എ അറിയിച്ചു.