pushpakandam
പുഷ്പകണ്ടം മുസ്‌ലിം ജമാഅത്ത് ചീഫ് ഇമാം അബൂ താഹിർ ഫാളിൽ മന്നാനി ഉദ്ഘാടനം ചെയ്യുന്നു

പുഷ്പകണ്ടം: ദക്ഷിണ കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ കീഴിലുള്ള മദ്രസ്സ പ്രവേശനോത്സവം പുഷ്പകണ്ടം ഹിദായത്തുൽ മുസ്‌ലിം ജമാഅത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ നടന്നു. യോഗത്തിൽ ജമാഅത്ത് പ്രസിഡന്റ് യൂനുസ് അദ്ധ്യക്ഷനായി. പി.ടി.എ സെക്രട്ടറി നജീബ് സ്വാഗതം ആശംസിച്ചു. ജമാഅത്ത് ചീഫ് ഇമാം അബൂ താഹിർ മന്നാനി ഉദ്ഘാടനം ചെയ്തു. വർത്തമാനകാല സാഹചര്യത്തിൽ വിദ്യാർത്ഥികളിൽ കണ്ട് വരുന്ന ലഹരി ഉപയോഗവും മാനവികതയ്ക്ക് നിരക്കാത്ത പ്രവണതകളും വരും തലമുറകളിൽ വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അത് വിദ്യാർത്ഥികളുടെ ഭൗതിക ആത്മീയ വിദ്യാഭ്യാസം നഷ്ടപ്പെട്ടു പോകാൻ കാരണമായേക്കും. അതിനാൽ മദ്രസ്സ വിദ്യാഭ്യാസം കാലഘട്ടത്തിന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് കഴിഞ്ഞ വർഷത്തെ പൊതുപരീക്ഷയിൽ ഫുൾ എപ് ലസ് നേടിയ പത്താം ക്ലാസ് വിദ്യാർത്ഥിനികളായ ഫിദ ഫാത്തിമ, അസ്‌ല അനസ് എന്നിവർക്ക് ക്യാഷ് അവാർഡും നൽകി. യോഗത്തിൽ അബ്ദുൽ റഹീം മൗലവി നന്ദി പറഞ്ഞു.