കാഞ്ഞാർ: ഇലവീഴാപൂഞ്ചിറ ശ്രീകൃഷ്ണ സ്വാമി ഭഗവതി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവവും സൂര്യ പൊങ്കാലയും 22, 23 തീയതികളിൽ നടക്കും. 22ന് രാവിലെ ആറിന് നടതുറക്കൽ, 6.15ന് നിർമ്മാല്യദർശനം, ഒമ്പതിന് ചന്ദനം ചാർത്ത്, 12ന് പ്രസാദ ഊട്ട്, ഉച്ചകഴിഞ്ഞ് മൂന്നിന് നടതുറക്കൽ, 4.30ന് ചക്കിക്കാവ് ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്ര, 6.30ന് ദീപാരാധന, 6.45ന് ചിറ പൂജ, 7.30ന് കൈകൊട്ടി കളി, എട്ടിന് തൊടുപുഴ സരസ്വതി ബാലഗോകുലം അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ, 23ന് രാവിലെ പതിവു പൂജകൾ, എട്ടിന് സൂര്യ പൊങ്കാല, 10ന് പൊങ്കാല സമർപ്പണം, 12.30ന് പ്രസാദ ഊട്ട്, വൈകിട്ട് 6.30ന് ദീപാരാധന, ഏഴിന് തിരുവാതിര, എട്ടിന് ഗാനമേള.