joice
എൽഡിഎഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജ്ജിന് മറയൂരിൽ നൽകിയ സ്വീകരണത്തിൽ നിന്ന്‌

മറയൂർ: എൽ.ഡി.എഫ് സ്ഥാനാർത്ഥി പര്യപടനത്തിന് ആവേശകരമായ സ്വീകരണം ഒരുക്കി അഞ്ചുനാട്. രാവിലെ ഏഴിന് കാന്തല്ലൂരിൽ നിന്ന് ആരംഭിച്ച പര്യടനത്തിൽ എ.എസ്. ശ്രീനിവാസൻ അദ്ധ്യക്ഷനായി. സ്വീകരണ വേദിയിൽ 11 യൂത്ത് കോൺഗ്രസ്, ഐ.എൻ.ടി.യു.സി പ്രവർത്തകർ എൽ.ഡി.എഫിൽ ചേർന്നു. ഇവരെ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ.വി. ശശി, ജോയ്സ് ജോർജ് എന്നിവർ പതാക നൽകി സ്വീകരിച്ചു. ജോയ്സ് ഇന്ന് കോതമംഗലം, മൂവാറ്റുപുഴ മണ്ഡലങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തും.