മുവാറ്റുപുഴ: യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് ഇന്നലെ പീരുമേട് നിയോജക മണ്ഡല പര്യടനം പൂർത്തിയാക്കി. ചോറ്റുപാറയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് ഒന്നാംമൈൽ, കുമളി ടൗൺ, മുരുക്കടി, വെള്ളാരംക്കുന്ന്, ചെങ്കര, മുങ്കലാർ, തേങ്ങാക്കൽ, നാലുകണ്ടം, പശുമല എന്നിവിടങ്ങളിൽ പ്രചാരണം നടത്തി. ഉച്ചയ്ക്ക് ശേഷം വണ്ടിപ്പെരിയാർ, വാളാർഡി എസ്റ്റേറ്റ്, വള്ളക്കടവ്, മൗണ്ട്, അരണക്കല്ല്, ഗ്രാമ്പി, കല്ലാർ, പാമ്പനാർ, കരടിക്കുഴി, പുതുലയം, കൊടുവ, എൽ.എം.എസ് വുഡ്‌ലാന്റ് എന്നിവിടങ്ങളിൽ പ്രചരണം നടത്തി. ഇന്ന് ദേവികുളത്ത് പ്രചരണം നടത്തും.