sheeba
മലങ്കര ടൂറിസം ഹബ്ബിൽ ഒരുക്കിയ മാതൃകാ ഹരിത തിരഞ്ഞെടുപ്പ് ബൂത്ത് ജില്ലാ കളക്ടർ ഷീബാ ജോർജ് ഉദ്ഘാടനം ചെയ്യുന്നു

മുട്ടം: മലങ്കര ടൂറിസം ഹബ്ബിൽ ഒരുക്കിയ മാതൃകാ ഹരിത തിരഞ്ഞെടുപ്പ് ബൂത്ത് ജില്ലാ കളക്ടർ ഷീബാ ജോർജ് ഉദ്ഘാടനം ചെയ്തു. ഹരിത ചട്ടം പാലിച്ച് വോട്ട് രേഖപ്പെടുത്തുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുകയാണ് ഹരിത ബൂത്തിന്റെ ലക്ഷ്യം. മലങ്കര ടൂറിസം ഹബ്ബിന്റെ സഹകരണത്തോടെ മുട്ടം പോളിടെക്നിക് കോളേജിലെ എൻ.എസ്.എസ് വിദ്യാർത്ഥികളും മെക്കാനിക്കൽ യൂണിറ്റും ചേർന്നാണ് ഹരിത ബൂത്ത് നിർമ്മിച്ചത്. ടൂറിസം ഹബ്ബിൽ നടന്ന പരിപാടിയിൽ തൊടുപുഴ എ.ആർ.ഒയും ഇടുക്കി സബ് കളക്ടറുമായ ഡോ. അരുൺ എസ്. നായർ, ഇടുക്കി എ.ആർ.ഒയും ഡെപ്യൂട്ടി കളക്ടറുമായ കെ. മനോജ്, ഹുസൂർ ശിരസ്തദാർ ഷാജുമോൻ, സ്വീപ് നോഡൽ ഓഫീസർ ലിബു ലോറൻസ്, ശുചിത്വ മിഷൻ ജില്ലാ കോ- ഓഡിനേറ്റർ കെ.ആർ. ഭാഗ്യരാജ്, മുട്ടം പോളിടെക്നിക് കോളേജ് സിവിൽ വിഭാഗം മേധാവി സെലിൻ ഭാസ്‌കർ എന്നിവർ പങ്കെടുത്തു.