ചിന്നകനാൽ: എൻ.ഡി.എ സ്ഥാനാർത്ഥി സംഗീത വിശ്വനാഥൻ ദേവികുളം മണ്ഡലത്തിൽ പര്യടനം നടത്തി. ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡൻ്റ് പ്രതീഷ് പ്രഭ ഉദ്ഘാടനം ചെയ്തു. ചിന്നക്കനാൽ, മൂന്നാർ, കാന്തല്ലൂർ, മറയൂർ തുടങ്ങിയ പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് സ്വീകരണങ്ങൾ ഏറ്റുവാങ്ങി മറയൂർ ടൗണിൽ പര്യടനം സമാപിച്ചു. സമാപന സമ്മേളനം കർഷകമർച്ച ദേശീയ ഉപാദ്ധ്യക്ഷൻ ജയസൂര്യൻ ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ 8.30 മുതൽ 11 വരെ വട്ടവട, കോവിലൂർ, കൊട്ടക്കമ്പൂർ എന്നിവിടങ്ങളിൽ സ്വീകരണം. രണ്ടിന് തൊടുപുഴ നടക്കുന്ന മഹിളാ സംഗമം പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യും.