hob-kuryan
വി.ഡി. കുര്യൻ

തുടങ്ങനാട്: വയലിക്കുന്നേൽ വി.ഡി. കുര്യൻ (78) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് തുടങ്ങനാട് സെന്റ് തോമസ് ഫൊറോന പള്ളിയിൽ. ഭാര്യ: പരേതയായ ലീലാമ്മ കല്ലറയ്ക്കൽ കുടുംബാംഗം. മക്കൾ: ബൈജു കുര്യൻ (മുട്ടം ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ, സിബി കുര്യൻ (അസോ. ഫൊഫസർ ദേവമാത കോളേജ്,​ കുറവിലങ്ങാട്), ജോസ് കുര്യൻ (സർക്കിൾ ഇൻസ്‌പെക്ടർ,​ കേരള പൊലീസ്), ഷീനാ കുര്യൻ (അദ്ധ്യാപിക ഗവ. ഹൈസ്‌കൂൾ,​ അമരാവതി,​ കുമളി). മരുമക്കൾ: ആൻസി സെബാൻ മൂഴിക്കുഴിയിൽ (മൂന്നിലവ്),​ അൽഫോൻസ സിബി മൂലങ്കുഴയ്ക്കൽ പാല (അദ്ധ്യാപിക,​ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ പാല), ബിജിമോൾ ജോസ് കൂരാപ്പള്ളിൽ മുക്കൂട്ടുതറ (അണ്ടർ സെക്രട്ടറി,​ ഹയർ എഡ്യൂക്കേഷൻ,​ തിരുവനന്തപുരം), ആൽവിൻ ജോസഫ് വാഴയിൽ പാല (വൈസ് പ്രിൻസിപ്പൽ,​ സെന്റ് ജൂഡ്,​ ഗ്ലോബൽ സ്‌കൂൾ തലപ്പാടി).