അടിമാലി: പാറത്തോട് സെന്റ് ജോർജ് ഫോറോന പള്ളിയുടെ കീഴിലുള്ള ടൗൺ കപ്പേള തിരുനാൾ 23ന് വൈകിട്ട് അഞ്ചിന് ആരംഭിക്കും. ഭക്തി നിർഭരമായ തിരുക്കർമ്മങ്ങൾക്ക് ശേഷം ടൗൺ പ്രദക്ഷിണവും വിവിധ കലാപരിപാടികളും നടക്കും. 23 ന് വൈകിട്ട് 4.45 ന് ലദീഞ്ഞ്, ആഘോഷമായ തിരുനാൾ കുർബാന: ഫാ. തോമസ് പുത്തൂർ (വികാരി, താന്നികണ്ടം), തിരുനാൾ സന്ദേശം: ഫാ. സെബാസ്റ്റ്യൻ മനക്കലേട്ട് (വികാരി, പനംകൂട്ടി). 6.15 ന് ടൗൺ പ്രദക്ഷിണം, കോഴി ലേലം, ഉണ്ണിയപ്പം നേർച്ച. തുടർന്ന് ആകാശ വിസ്മയം, ഫ്യൂഷനും ചെണ്ടമേളവും, ലൈറ്റ് ഷോ എന്നിവയും നടക്കുമെന്ന് വികാരി ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ, സഹവികാരി ഫാ. തോമസ് മടിക്കാങ്കൽ, ട്രസ്റ്റിമാരായ പോൾ തട്ടാംപറമ്പിൽ, സോജൻ ഊന്നനാൽ, സണ്ണി പാറക്കൽ എന്നിവർ പറഞ്ഞു.