ചെറുതോണി: പോക്‌സോ കേസിൽ സ്ത്രീ ഉൾപ്പെടെ രണ്ട് പേരെ കഞ്ഞിക്കുഴി പൊലീസ് അറസ്റ്റ് ചെയ്തു. 14 കാരിയെ തട്ടിക്കൊണ്ട് പോയ കുറ്റത്തിന് കട്ടപ്പന സ്വദേശി കവലയിൽ എബിൻ ബെന്നിയെ (20) കഴിഞ്ഞ വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ പ്രതിയെ സഹായിച്ച കുറ്റത്തിന് കഞ്ഞിക്കുഴി പഴയരിക്കണ്ടം തോട്ടത്തിൽ ബീനയെ (35)​ ഞായറാഴ്ച രാവിലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. കഞ്ഞിക്കുഴി പൊലീസ് ഇൻസ്‌പെക്ടർ കെ.എ. ഷിബിന്റെ നേതൃത്വത്തിൽ എസ്.ഐ ഇ.എ. നിസാർ, എസ്.സി.പി.ഒ അനീഷ്, വനിതാ സി.പി.ഒ ജിനു ഇമ്മാനുവൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.