പീരുമേട്: ഏലപ്പാറ കോഴിക്കാനം ഒന്നാം ഡിവിഷൻ ശ്രീ ഭുവനേശ്വരി അമ്മൻ ക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ ഭാഗമായി ഉത്സവത്തിന്റെ പ്രധാന ചടങ്ങായ ആഴിയിറക്കം നടന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ക്ഷേത്രത്തിൽ ഉത്സവ ആഘോഷ ചടങ്ങുകൾ സമാപിച്ചു. ക്ഷേത്രം തന്ത്രി വൈശാഖ് നമ്പൂതിരി നീലമന ഇല്ലം റാന്നി ക്ഷേത്രം മേൽശാന്തി അമൽ കാർത്തിക്ക് എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ഇന്നലെ ഉത്സവത്തോടനുബന്ധിച്ച് പൊങ്കാലയും നടന്നു.