തൊടുപുഴ:എസ് .എൻ. ഡി .പി യോഗം തൊടുപുഴ യൂണിയനിലെ കരിങ്കുന്നം, വെള്ളം നീക്കിപ്പാറ ശാഖകളിൽ വാർഷിക പൊതുയോഗം നടത്തി. യൂണിയൻ കൺവീനർ പി.ടി ഷിബുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയംഗം സ്മിത ഉല്ലാസ് സംഘടന സന്ദേശം നൽകി.
മുണ്ടൻ മുടി, തൊമ്മൻകുത്ത് ശാഖകളിൽ യൂണിയൻ വൈസ് ചെയർമാൻ വി.ബി സുകുമാരന്റെ അദ്ധ്യക്ഷതയിൽ പൊതുയോഗം നടത്തി. അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയംഗങ്ങളായ കെ.കെ മനോജ്, എ.ബി സന്തോഷ് എന്നിവർ സംസാരിച്ചു.