മൂലമറ്റം : എസ്. എൻ. ഡി. പി യോഗം 756 നമ്പർ മൂലമറ്റം ശാഖയിലെ വയൽവാരം കുടുംബ വാർഷികം രാജൻ പുതുപ്പറമ്പിലിന്റെ വസതിയിൽ നടത്തി. വിദ്യാധരൻ ചാലിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗം ശാഖാ പ്രസിഡന്റ് സാവിത്രി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശ്രീകലാ രാജൻ സ്വാഗതവും ശാഖാ സെകട്ടറി എം.ജി വിജയൻ മുഖ്യപ്രഭാക്ഷണവും നടത്തി. ആൽബി ഗോപൻ , പ്രിയ സൂര്യൻ എന്നിവർ പ്രസംഗിച്ചു. ആനന്ദകുമാർ തൈ വീട്ടിൽ നന്ദി പറഞ്ഞു.പുതിയ ഭാരവാഹികളായി വിദ്യാധരൻചാലിൽ (പ്രസിഡന്റ്), ശ്രീകലാ രാജൻ (സെകട്ടറി) ഒ.അനിൽ കുമാർ(വൈസ് പ്രസിഡന്റ് ),സിന്ധുരാജു ( ജോ.സെക്രട്ടറി) രാജൻ പുതുപ്പറമ്പിൽ (ട്രഷറാർ) എന്നിവരെ തിരഞ്ഞെടുത്തു.