രാജാക്കാട്: ശ്രീമഹാദേവർ ക്ഷേത്രത്തിൽ തിരുവുത്സവത്തിന് നാളെ കൊടിയേറും.ആറ് ദിവസങ്ങളിലായി നടക്കുന്ന ഉത്സവാഘോഷം 29 ന് സമാപിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.ഉത്സവത്തിന്റെ ഭാഗമായി ഉത്സവബലി,എല്ലാ ദിവസങ്ങളിലും പ്രസാദ ഊട്ട്, ഗജവീരന്മാരുടെ അകമ്പടിയോടെ താലപ്പൊലി ഘോഷയാത്ര,തൃശൂർ പൂരത്തിന്റെ മേളപ്രമാണി
ചൊവ്വല്ലൂർ മോഹനവാര്യരും 105 മേളക്കാരും ചേർന്ന് നടത്തുന്ന രാജാക്കാട് പൂരം,കുടമാറ്റം,പള്ളിവേട്ട,ആറാട്ട് ഉത്സവം,വിവിധ കലാപരിപാടികൾ എന്നിവയോടെയാണ് നടത്തപ്പെടുന്നത്. നാളെരാവിലെ 5.45 ന് വിശേഷാൽ പൂജകൾ
ദീപാരാധനക്ക് ശേഷം എസ് എൻ ഡി പി യൂണിയൻ ഭാരവാഹികൾ,രാജാക്കാട് മതസൗഹാർദ്ദ കൂട്ടായ്മ, ഭക്തജനങ്ങൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ക്ഷേത്രം മേൽശാന്തി എം.പുരുഷോത്തമൻ ശാന്തികൾ,സതീഷ് ശാന്തികൾ,മോഹനൻ ശാന്തികൾ,രതീഷ് ശാന്തികൾ, മണികണ്ഠൻ ശാന്തികൾ എന്നിവരുടെ കാർമ്മികത്വത്തിൽ ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് തന്ത്രികൾ ഉത്സവ കൊടിയേറ്റ് നടത്തും.തുടർന്ന് അത്താഴപൂജ,ശ്രീഭൂതബലി.7.30 ന് കൊടിയേറ്റ് സദ്യ.8 ന് കൊച്ചിൻ റോയൽ മീഡിയയുടെ ഗാനമേള.
25 ന് രാവിലെ വിശേഷാൽ പൂജകൾ,,രാത്രി ഏഴിന് രുദ്ര ഫോക് ബാന്റിന്റെ നാടൻ പാട്ട്,9 ന് മെഗാ ബീറ്റ്‌സിന്റെ കരോക്കേ ഗാനമേള,26 ന് രാവിലെ വിശേഷാൽ പൂജകൾ, രാത്രി ഏഴിന് ലക്ഷ്മിപ്രിയ തോക്കുപാറ അവതരിപ്പിക്കുന്ന നൃത്തം,7.30 ന് മുല്ലക്കാനം വിനീത സുഭാഷ് ആന്റ് പാർട്ടിയുടെ സംഘനൃത്തം,8 ന് രാജകുമാരി നാട്യാലയ ടീമിന്റെ നൃത്തം,9 ന് രാജാക്കാട് ശിവപാർവ്വതി തിരുവാതിര ഗ്രൂപ്പിന്റെ പിന്നൽ തിരുവാതിര.27 ന് രാവിലെ വിശേഷാൽ പൂജകൾ,8.30 ന് ഉത്സവബലി,രാത്രി ഏഴിന് ഇടുക്കി ഫോക് ബാന്റിന്റെ ട്രാക്ക് ഗാനമേള,8.30 ന് വട്ടപ്പാറ ഡാൻസ് ടീമിന്റെ സംഘനൃത്തം,8.45 ന് സീതാലക്ഷ്മി ദേവപ്രിയ എന്നിവർ അവതരിപ്പിക്കുന്ന നൃത്തം,9 ന് നന്ദനം ഗോൾഡൻ വോയ്‌സിന്റെ ഗാനമേള.28 ന് രാവിലെവിശേഷാൽ ക്ഷേത്രാചാരങ്ങൾ,8 ന് ശീവേലി എഴുന്നുള്ളിപ്പ്,11ന് ഗജവീരന്മാർക്ക് സ്വീകരണം, വൈകിട്ട് 5 ന് എൻ.ആർ സിറ്റി ഗുരുദേവ ക്ഷേത്രത്തിൽ നിന്നും താലപ്പൊലി ഘോഷയാത്ര.രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി ശ്രീകുമാർ
ഘോഷയാത്രയുടെ ഭദ്രദീപ പ്രകാശനം നിർവ്വഹിക്കും.ഘോഷയാത്ര രാജാക്കാട്ട് എത്തുമ്പോൾ രാജാക്കാട് പൂരവും, കുടമാറ്റവും,8 ന് പള്ളിവേട്ട സദ്യ,10 ന് പള്ളിവേട്ട,പള്ളിനിദ്ര.29 ന് രാവിലെ വിശേഷാൽ ക്ഷേത്രാചാര ചടങ്ങുകൾ,ഉച്ചകഴിഞ്ഞ് 3 ന് ആറാട്ട് ഹോമം,ആറാട്ട് ബലി,4.30 ന് ആറാട്ട് പുറപ്പാട്,5 ന് തിരു ആറാട്ട് മഹാകാണിക്ക,വലിയഗുരുസി തർപ്പണം,മംഗള പൂജയ്ക്ക് ശേഷം കൊടിയിറക്ക് എന്നിവയാണ് പരിപാടികളെന്ന് ഭാരവാഹികളായ സാബു വാവലക്കാട്ട്,വി.എസ് ബിജു,കെ.പി സജീവ്,എം.പുരുഷോത്തമൻ ശാന്തികൾ, സതീഷ് ശാന്തികൾ എന്നിവർ അറിയിച്ചു