വെള്ളത്തൂവൽ : കുത്തുപാറ ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെപ്രതിഷ്ഠ മഹോത്സവം 23 24 25 തീയതികളിൽ നടക്കും.
23ന് രാവിലെ നിർമ്മാല്യദർശനം, നിവേദ്യം,തുടർന്ന് വിവിധ പൂജ വഴിപാടുകൾ.വൈകിട്ട് നാലിന് സുദർശനഹോമം, ആവാഹനം 6 30ന് ദീപാരാധന. 24ന് പുലർച്ചെ നിർമാല്യദർശനം, അഭിഷേകം, നിവേദ്യം തുടർന്ന് ബിംബ ശുദ്ധി, ഉച്ചപൂജ വൈകിട്ട് 6 ന് ഭഗവത്സേവ, തുടർന്ന് അന്നദാനം. 25ന് രാവിലെ , നിർമ്മാല്യദർശനം, അഭിഷേകം, ഉഷപൂജ, ഗണപതിഹോമം 10 .30 ന് ഉച്ചപൂജ വൈകിട്ട് 6 ന് മുതുവാൻകുടി ശ്രീ വിഘ്‌നേശ്വര ക്ഷേത്ര സന്നിധിയിൽ നിന്നും വിവിധ കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ താലപ്പൊലി ഘോഷയാത്രക്ഷേത്രസന്നിധിയിലേക്ക് .വൈകിട്ട് 7 .30ന് താലം എതിരേൽപ്പ് തുടർന്ന് സമർപ്പണം, ദീപാരാധന, അത്താഴപൂജ , മഹാപ്രസാദമൂട്ട്, രാത്രി 8.30 ന് കളിയരങ്ങ്, തിരുവാതിരക്കൂട്ടം , 9 30ന് രുദ്ര സ്‌കൂൾ ഓഫ് ആർട്‌സ് അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ.