nilayam

പീരുമേട്: ഏലപ്പാറ പഞ്ചായത്തിൽ ബോണാമി കാവക്കുളത്ത് വർഷങ്ങൾക്കു മുമ്പ് നിർമ്മിച്ച സാംസ്‌കാരിക നിലയം ഉപയോഗശൂന്യമായി നാശത്തിന്റെ വക്കിലായി.കെട്ടിടത്തിന്റെ ജനാലകളും കതുകളും ഉൾപ്പെടെ ജീർണ്ണാവസ്ഥയിലാണ്.

കേരള വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 2002- 03 വർഷത്തിൽ തുക വകയിരുത്തി കാവക്കുളത്ത് സാംസ്‌കാരിക നിലയം നിർമ്മിച്ചത്. 2005 ൽ നിർമ്മാണം പൂർത്തിയാക്കി കെട്ടിടം നാടിനും സമർപ്പിച്ചു. എന്നാൽ ഇത് വേണ്ടവിധം പ്രയോജനപ്പെടുത്താൻ തയ്യാറായില്ല. .പ്രദേശത്തെ സാംസ്‌കാരിക പ്രവർത്തനങ്ങൾക്കും മറ്റ് പരിപാടികൾക്കും പ്രയോജനപ്പെടുന്ന വിധത്തിലാണ് ഈ കെട്ടിടം നിർമ്മിച്ചത്. എന്നാൽ വർഷങ്ങളായി ഇത് പ്രവർത്തിക്കാതെ കെട്ടിടത്തിന് ചുറ്റും വള്ളിപ്പടർപ്പുകളും കാടുകളും കയറി കെട്ടിടം തകരുന്നവസ്ഥയിലാണ്.ഒപ്പം കെട്ടിടത്തിന്റെ ഭിത്തികൾ വിണ്ടുകീറി.ഇത് ഉപയോഗപ്രദമാക്കണമെങ്കിൽ ഇനിയും ഫണ്ട് അനുവദിച്ച് അറ്റകുറ്റപ്പണികൾ ചെയ്യേണ്ട അവസ്ഥയിലാണ്. സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിക്കഴിഞ്ഞിരിക്കുകയാണ് ഇവിടം.