anavilasamsndp

പീരുമേട്: എസ്.എൻ.ഡി.പി യോഗം 35 75 നമ്പർ ആനവിലാസം ശാഖാ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു. പീരുമേട് യൂണിയൻ സെക്രട്ടറി കെ പി ബിനു ഉദ്ഘാടനം ചെയ്തു. കെ എം വിജയൻ അദ്ധ്യക്ഷനായിരുന്നു ടി വി ഷാജി റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. കൗൺസിലർമാരായ പി .എസ് ചന്ദ്രൻ, പി .വി സന്തോഷ്, കെ.ആർ സദൻരാജൻ എന്നിവർപ്രസംഗിച്ചു . കെ.എം. വിജയൻ കുടിലുമറ്റത്തിൽ( പ്രസിഡന്റ്), ബിനീഷ് കുമാർ മുത്തലങ്ങയിൽ (വൈസ് പ്രസിഡന്റ് ), റ്റി. ബി.ഷാജി തെക്കേ വളപ്പിൽ (സെക്രട്ടറി), കെ.ആർ. സദൻ രാജൻ (യൂണിയൻ കമ്മിറ്റി അംഗം) എന്നിവരെ തെരഞ്ഞെടുത്തു.