തൊടുപുഴ : ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുനിസിപ്പൽ ചെയർമാനും കോൺഗ്രസ് നേതാവുമായിരുന്ന ടി ജെ ജോസഫ് അനുസ്മരണം നടത്തി. തൊടുപുഴയിലെ പൊതുപ്രവർത്തന രംഗത്ത് പ്രവർത്തിച്ച കറ പുരളാത്ത വ്യക്തിത്വത്തിന് ഉടമയും തൊടുപുഴ മുനിസിപ്പാലിറ്റിയുടെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ജനകീയ ചെയർമാനും പൊതുപ്രവർത്തകർക്ക് മാതൃകയും ആയിരുന്നു ടി .ജെ ജോസഫെന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ .പി. സി സി ജനറൽ സെക്രട്ടറി അഡ്വ.എസ് അശോകൻ അനുസ്മരിച്ചു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആക്ടിംഗ് പ്രിസിഡന്റ് ഷിബിലി സാഹിബ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇന്ദു സുധാകരൻ, ടി ജെ പീറ്റർ, എൻ ഐ ബെന്നി,ജോയി മൈലാടി, ജാഫർ ഖാൻ മുഹമ്മദ് ഫിലിപ്പ് ചേരിയിൽ,സുരേഷ് രാജു, കൃഷ്ണൻ കണിയാപുരം, എസ് ഷാജഹാൻ, ഷാഹുൽ മങ്ങാട്ട്, ബോസ് തളിയൻചിറ,പി എസ് ജേക്കബ്, ടി പി ദേവസ്യ,വി ജി സന്തോഷ് കുമാർ പി വി അച്ചാമ്മ,കെ പി റോയി,ബിന്ദു ദിനേശൻ,പി പി കാസിം, ടി കെ നാസർതുടങ്ങിയവർ അനുസ്മരണ യോഗത്തിൽ സംസാരിച്ചു.റോബിൻ മൈലാടി,രാജേഷ് ബാബു, സുഭാഷ് കുമാർ, തുടങ്ങിയവർ നേതൃത്വം നൽകി.