രാജാക്കാട്: ഇടുക്കി രൂപതയിലെ ക്രിസ്തുരാജ ദൈവാലയങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് നടത്തുന്നആറാമത് ക്രിസ്തുരാജത്വ സന്ദേശ റാലിക്ക് രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളിയിൽ സ്വീകരണം നൽകി. നെടുങ്കണ്ടത്തുനിന്നും
എൻ.ആർ സിറ്റി സെന്റ് മേരീസ് പള്ളിയിൽ എത്തി നടത്തിയ പ്രാർത്ഥനകൾക്ക് ശേഷം പള്ളിയങ്കണത്തിൽ നിന്നും ആരംഭിച്ച പദയാത്ര രാജാക്കാട് ക്രിസ്തുരാജാ ഫൊറോന പള്ളിയിൽ സമാപിച്ചു.ഇടുക്കി രൂപതാ വികാരി ജനറാൾ മോൺ.അബ്രാഹം പുറയാറ്റ്, രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളി വികാരി ഫാ.ജോബി വാഴയിൽ, സഹവികാരിമാരായ ഫാ.ജോയൽ വള്ളിക്കാട്ട്,ഫാ.ജെയിൻ കണയോടിക്കൽ,ഇടവക ആത്മായ പ്രതിനിധികൾ എന്നിവർ ചേർന്ന് പദയാത്ര സംഘത്തിന് സ്വീകരണം നൽകി തുടർന്ന് വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ അനുഗ്രഹപ്രഭാഷണം നടത്തി ആശീർവ്വാദവും നൽകി