
തൂക്കുപാലം : സംസ്ഥാന സർക്കാരിന്റെ മാതൃക അദ്ധ്യാപക അവാർഡ് ജേതാവ് ചെന്നാപ്പാറ ബ്ലോക്ക് നമ്പർ 512 ൽ പി .അജിത് കുമാർ( 59 )നിര്യാതനായി. ചോറ്റുപാറ ഗവ. ഹൈസ്‌കുൾ റിട്ട. അദ്ധ്യാപകനും കെ.എസ്.ടി. എ നേതാവുമായിരുന്നു. 15 വർഷമായി അർബുദ രോഗത്തോട് പൊരുതി കഴിയുകയായിരുന്നു.രണ്ട്ഘട്ടങ്ങളിലായി രോഗമുക്തനായി.അർബുദ രോഗബാധിതരെ ആശ്വസിപ്പിക്കുന്നതിനായി ഒട്ടേറെ ലേഖനങ്ങൾ നവമാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഭാര്യ: പുഷ്പവല്ലി (റിട്ട. എച്ച്. എം ജി.എൽ.പി.എസ് പുഷ്പകണ്ടം).മക്കൾ: അരുൺജിത് (ബാംഗ്ലൂർ),ശ്രിജിത്.മരുമകൾ: ഹരിത.സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.