അടിമാലി : യുവതിയെ ശല്യപ്പെടുത്തിയ യുവാവിന്റെ നടപടി ചോദ്യം ചെയ്ത ഭർതൃ സഹോദരന് വെട്ടേറ്റു. കാഞ്ഞിരവേലി കാട്ടുചിറയിൽ വിത്സൻ മത്തായി (35)ക്കാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ചെത്ത് തൊഴിലാളിയായ ആനശേരി അരുണി(20) നെതിരെ പൊലീസ് കേസെടുത്തു. ഞാറാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം. ജോലി സ്ഥലത്തു നിന്ന് വീട്ടിലേക്ക് പോകും വഴിയാണ് ബൈക്കിലെത്തിയ യുവാവ് ശല്യപ്പെടുത്താൻശ്രമിച്ചത്.ഭർത്താവും സഹോദരനും ചോദ്യം ചെയ്തതോടെ ചെത്തുകത്തി ഉപയോഗിച്ച് വിത്സനെ വെട്ടി പരുക്കേൽപിക്കുകയായിരുന്നുവെന്നാണ് കേസ്. സംഭവം അറിഞ്ഞെത്തിയ നാട്ടുകാരുടെ ആക്രമണത്തിൽ അരുണിന് പരുക്കേറ്റു. വിത്സൺ കോലഞ്ചേരിയിലും അരുൺ കോതമംഗലത്തും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വിത്സനെ ആക്രമിച്ച കേസിൽ അരുണിനെതിരെ അടിമാലി പൊലീസ് കേസെടുത്തിട്ടുണ്ട്.