പീരുമേട്: വണ്ടിപെരിയാർ അറുപത്തിരണ്ടാം മൈലിൽ വീണ്ടും അപകടം സംഭവിച്ചത്. എറണാകുളത്ത് നിന്നും തമിഴ് നാട്ടിലേയ്ക്ക് പോയ വാഹനമാണ് അപകടത്തിൽ പെട്ടത്.
കൃഷിഭവന് സമീപഒരു കുടുംബത്തിലെ നാലു അംഗങ്ങൾ സഞ്ചരിച്ചിരുന്ന വാഹനമാണ് രാവിലെ 7 മണിയോടുകൂടിയാണ് അപകടംത്തിൽപ്പെട്ടത്. അമിത വേഗത്തിൽ വന്ന വാഹനം അപകടത്തിൽപ്പെടുകയായിന്നു .കാറിടിച്ച് തൊട്ടക്കര വീട്ടിൽ റെജി ,ഓമന, എന്നിവരുടെ വീടിന്റെ ഒരു ഭാഗം പൂർണ്ണമായും തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന് സാരമായ നാശനഷ്ടങ്ങൾ സംഭവിച്ചു.
അറുപത്തിരണ്ടാം മൈൽ പ്രദേശത്ത് കഴിഞ്ഞ ആറുമാസത്തിടെ പത്തോളം വാഹന അപകടങ്ങൾ സംഭവിച്ചിരുന്നു. റോഡിലെ വളവുകളും ഡ്രൈവർമാരുടെപരിചയമില്ലായ്മയും അപകടം വർദ്ധിക്കാനിടയായതായി നാട്ടുകാർ പറയുന്നു. വാഹന അപകടം മൂലം റോഡ് സൈഡിൽ താമസിക്കുന്നവരുടെ വീടുകളിലേക്കാണ് വാഹനങ്ങൾ ഏറെയും ഇടിച്ചു കയറുന്നത്. ഇവിടെ താമസിക്കുന്നവർക്ക് ഭീതിയോടെ മാത്രമാണ് താമസിക്കാൻ കഴിയുന്നത്. ഈ പ്രദേശത്ത് ബാരിക്കേഡ് നിർമ്മിക്കണമെന്ന് അവശ്യം ശക്തമായി.