കുടയത്തൂർ: ചക്കുളത്തുകാവ് ഉമാമഹേശ്വര ക്ഷേത്രനവീകരണത്തിന്റെ ഭാഗമായി ശ്രീകോവിൽ കട്ടിളവയ്പ്പ് കർമ്മം നാളെ നടക്കും. രാവിലെ 8. 30 ന് ക്ഷേത്രം തന്ത്രി മനയത്താറ്റില്ലത്ത് എം. എൻ. ചന്ദ്രശേഖരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ചടങ്ങുകൾ നടക്കും. അഖില ഭാരത അയ്യപ്പസേവാസംഘം ദേശീയ ഉപാദ്ധ്യക്ഷൻ സ്വാമി അയ്യപ്പദാസ്, മള്ളിയൂർ മഹാഗണപതി ക്ഷേത്രം തന്ത്രി മള്ളിയൂർ പരമേശ്വരൻ നനൂതിരി, സിനിമാതാരം നിഷാ സാരംഗ് എന്നിവർ മുഖ്യാതിഥികളായിരിക്കും.